Thursday, 19 September 2013

ലക്ഷ്യ ബോധത്തിന്റെ മാറ്റ് വർദ്ധിപ്പിച് സ്റ്റെപ് സിവിൽ സർവീസ് പരിശീലനം



മലപ്പുറം : വിദ്യാഭ്യാസത്തിന്റെ അത്യുന്നത ലക്ഷ്യങ്ങളിലെത്തിച്ചേരാനുളള ദൃഢ നിശ്ചയവുമായി ഒത്തു ചേര്‍ന്നവര്‍ക്ക് അവിസ്മരണീയമായ അനുഭവമായി STEP അവധിക്കാല സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്. SKSSF TREND ന് കീഴില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ എം ഇ എ എന്‍ജിനീയറിങ് കോളേജ് കാമ്പസില്‍ നടന്ന സ്‌റ്റെപ്പ് ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷ്യബോധത്തിന്റെ പുതിയ പഠനാനുഭവങ്ങള്‍ സമ്മാനിച്ചത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. അഡ്വ. എം. ഉമര്‍ എം എല്‍ എ മുഖ്യാഥിതിയായിരുന്നു. പഠനാര്‍ഹവും ശ്രദ്ധേയവുമായ വിവിധ സെഷനുകളില്‍ മുഹമ്മദലി ശിഹാബ് IAS, ജിജോ മാത്യുജിതേഷ് കണ്ണൂര്‍ , അരുണ്‍ കുമാര്‍ , അബൂബക്കര്‍ സിദ്ധീഖ് സി.കെജാഫര്‍ താനൂര്‍ , എസ് വി മുഹമ്മദലി, സത്താര്‍ പന്തല്ലൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കലാ സാഹിത്യവേദിയില്‍ ഫരീദ് റഹ്മാനി കാളികാവ് നേതൃത്വം നല്‍കിബശീര്‍ ഫൈസി ദേശമംഗലം ഉല്‍ബോധനം നടത്തി. സ്‌റ്റെപ്പ് സംസ്ഥാന കോഡിനേറ്റര്‍ റഷിദ് കോടിയൂറ ആമുഖ ഭാഷണം നടത്തി. ട്രന്റ് കണ്‍വീനര്‍ റിയാസ് നരിക്കുനി സ്വാഗതവും മുനീര്‍ കൊഴിലാണ്ടി നന്ദിയും പറഞ്ഞു.

 Download photos:
folder1     folder2   folder3  folder4

Monday, 9 September 2013

STEP സിവില്‍ സര്‍വീസ് പരിശീലനം 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍

-->
                                                  

കോഴിക്കോട് : ഷാര്‍ജ, അബൂദാബി സംസ്ഥാന കമ്മറ്റികളുടെ സഹകരണത്തോടെ SKSSF ട്രെന്റിന് കീഴില്‍ നടക്കുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്‌റെറപ്പിന്റെ അവധിക്കാല പരിശീലന ക്യാമ്പ് സെപ്തം. 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണ എം..എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. മൂന്നാം വര്‍ഷ പരിശീലനം നേടുന്ന സ്‌റെറപ് ഒന്നാം ബാച്ച് വിദ്യാര്‍ത്ഥികളും പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളുമാണ് ക്യാമ്പില്‍ പങ്കെടുക്കുക. എം. .എ ക്യാമ്പസിലെ രണ്ട് വേദികളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മുന്നൂറ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 14 ന് നടക്കുന്ന ഉല്‍ഘാടന സെഷനില്‍ SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ , അഡ്വ.എം. ഉമ്മര്‍ MLA, സത്താര്‍ പന്തല്ലൂര്‍ , ബഷീര്‍ ഫൈസി ദേശമംഗലം സംബന്ധിക്കും. വിവിധ പഠന സെഷനുകളില്‍ മുഹമ്മദലി ശിഹാബ് IAS, ഡോ. അദീല അബ്ദുല്ല IAS, ജിതേശ് കണ്ണൂര്‍ , അരുണ്‍ കുമാര്‍ , ജിജോ മാത്യു, ആഷിഫ് കെ.പി, അബൂബക്കര്‍ സിദ്ധീഖ് സി.കെ, എസ്.വി മുഹമ്മദലി, ജാഫര്‍ താനൂര്‍ , നൗഷാദ് വളപ്പില്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സര്‍ഗ്ഗ വേദിയില്‍ ഫരീദ് റഹ്മാനി നേതൃത്വം നല്‍കും. ക്യാമ്പിനോടനുബന്ധിച്ച് രക്ഷാകര്‍തൃ സംഗമവും ക്യാമ്പിന് നേതൃത്വം നല്‍കുന്ന മെന്റേഴ്‌സിനുള്ളപ്രത്യേക പരിശീലനവും നടക്കും
ട്രെന്‍്‌റ് സംസ്ഥാന സമിതി യോഗത്തില്‍ എസ്.വി. മുഹമ്മദലി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അലി കെ വയനാട്, റഹീം ചുഴലി, റിയാസ് നരിക്കുനി, ശംസുദ്ധീന്‍ ഒഴുകൂര്‍ , റഷീദ് കൊടിയൂറ, ഹനീഫ് ഹുദവി, ഖയ്യൂം കടമ്പോട്, റഷീദ് കംബ്ലക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Click Here to Download letter to Mentors & Officials
Click Here to Download letter to Parents
Click Here to Download Program:
STEP-I Batch
STEP-II Batch

Thursday, 29 August 2013

"സ്റ്റെപ് "സിവിൽ സർവീസ് ക്യാമ്പ്‌ പെരിന്തൽമണ്ണയിൽ



കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡിന്റെ കീഴിൽ നടത്തപ്പെടുന്ന "സ്റ്റെപ് " സിവിൽ സർവീസ് ഓറിയന്റെഷൻ പ്രോജെക്ടിന്റെ ഷാർജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ ആരംഭിച്ച ഒന്നാം ബാച്ചിന്റെ അഞ്ചാമതും , അബൂദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ ആരംഭിച്ച രണ്ടാം ബാച്ചിന്റെ ആദ്യ ക്യാമ്പും സെപ്റ്റംബർ 14,15,16 തിയ്യതികളിൽ പെരിന്തൽമണ്ണ എം..എ എന്ജിനീയറിംഗ് കോളേജിൽ വെച്ച് നടക്കും. കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നായി ഇരുന്നൂറ്റി അൻപത് വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും.
ക്യാമ്പ്‌ സെപ്റ്റംബർ 14ന് 10 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും, ഡോ.അദീല ഐ..എസ്, ഡോ.മുഹമ്മദ്‌ ഹനീഷ്, ബഷീർ ഫൈസി ദേശമംഗലം, സി.ഹംസ സാഹിബ്‌, എസ്.വി മുഹമ്മദലി എന്നിവർ പങ്കെടുക്കും. സിവിൽ സർവീസ് ട്രൈനർമാരായ ജിജോ മാത്യു, കെ.പി ആഷിഫ്‌, സി.കെ അബൂബക്കർ സിദ്ധീഖ്, ജിതേഷ് കണ്ണൂർ, ജാഫർ താനൂർ തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുക്കും.
മെന്റെഴ്സിനും ഒഫീഷ്യൽസിനും ഉള്ള ട്രെയിനിംഗ് സെപ്റ്റംബർ 13ന് 2മണി മുതൽ നടക്കും. സാലിം ഫൈസി കൊളത്തൂർ, ഡോ.സുബൈർ ഹുദവി ചേകന്നൂര് തുടങ്ങിയവർ ക്ലാസ്സെടുക്കും. കൃത്യ സമയത്ത് എത്തിച്ചേരണമെന്നു കോഡിനെറ്റർ റഷീദ് കോടിയൂറ അറിയിച്ചു.

Thursday, 2 May 2013

'TREND' സിവില്‍ സര്‍വീസ് പരിശീലനം; പുതിയ ബാച്ച് ഉദ്ഘാടനം മെയ് 5 ന്


കോഴിക്കോട് : SKSSF വിദ്യാഭ്യാസ-ഗൈഡന്‍സ് വിഭാഗമായ ട്രന്റിന് കീഴില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനായി നടക്കുന്ന 'സ്റ്റെപ്പദ്ധതിയുടെ പുതിയ ബാച്ച് മെയ് നു രാവിലെ 10 മണിക്ക് കേരള സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുംകേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി വിവിധ ഘട്ടങ്ങളില്‍ നടത്തിയ പൊതുപ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റെപ് പരിശീലനം നല്‍കുന്നത്അബുദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണ് പരിശീലനം നല്‍കുകസിവില്‍ സര്‍വീസ് രംഗത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം വര്‍ദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌റ്റെപ് പദ്ധതി ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം പരിശീലനം ആരംഭിക്കുകയുണ്ടായി.
തൃശൂര്‍ അറഫ കാമ്പസില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുംഓണംപിള്ളി മുഹമ്മദ് ഫൈസി,സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അബൂദാബികെ.എം ഹംസ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുംവിവിധ സെഷനുകളിലായി പ്രൊഫ.നാഗരാജന്‍ ഡല്‍ഹിഎം.എം റഫീഖ് ഷാര്‍ജഎസ്.വി മുഹമ്മദലി ക്ലാസെടുക്കും.
സംസ്ഥാന സമിതി യോഗത്തില്‍ ശാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചുറഹീം ചുഴലിഖയ്യൂം കടമ്പോട്അലി.കെ.വയനാട് പ്രസംഗിച്ചുറിയാസ് നരിക്കുനി സ്വാഗതവും റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു

Download Program notice... 
STEP-I Camp Schedule