കോഴിക്കോട്
: എസ്.കെ.എസ്.എസ്.എഫ്
വിദ്യാഭ്യാസ വിഭാഗമായ
ട്രെൻഡിന്റെ കീഴിൽ നടത്തപ്പെടുന്ന
"സ്റ്റെപ്
" സിവിൽ
സർവീസ് ഓറിയന്റെഷൻ പ്രോജെക്ടിന്റെ
ഷാർജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ
സഹകരണത്തോടെ ആരംഭിച്ച ഒന്നാം
ബാച്ചിന്റെ അഞ്ചാമതും ,
അബൂദാബി
സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ
സഹകരണത്തോടെ ആരംഭിച്ച രണ്ടാം
ബാച്ചിന്റെ ആദ്യ ക്യാമ്പും
സെപ്റ്റംബർ 14,15,16 തിയ്യതികളിൽ
പെരിന്തൽമണ്ണ എം.ഇ.എ
എന്ജിനീയറിംഗ് കോളേജിൽ വെച്ച്
നടക്കും. കേരളത്തിലെ
പതിനാലു ജില്ലകളിൽ നിന്നായി
ഇരുന്നൂറ്റി അൻപത് വിദ്യാർഥികൾ
ക്യാമ്പിൽ പങ്കെടുക്കും.
ക്യാമ്പ്
സെപ്റ്റംബർ 14ന്
10 മണിക്ക്
പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും,
ഡോ.അദീല
ഐ.എ.എസ്,
ഡോ.മുഹമ്മദ്
ഹനീഷ്, ബഷീർ
ഫൈസി ദേശമംഗലം, സി.ഹംസ
സാഹിബ്, എസ്.വി
മുഹമ്മദലി എന്നിവർ പങ്കെടുക്കും.
സിവിൽ സർവീസ്
ട്രൈനർമാരായ ജിജോ മാത്യു,
കെ.പി
ആഷിഫ്, സി.കെ
അബൂബക്കർ സിദ്ധീഖ്,
ജിതേഷ്
കണ്ണൂർ, ജാഫർ
താനൂർ തുടങ്ങിയവർ വിവിധ
സെഷനുകളിൽ ക്ലാസ്സെടുക്കും.
മെന്റെഴ്സിനും
ഒഫീഷ്യൽസിനും ഉള്ള ട്രെയിനിംഗ്
സെപ്റ്റംബർ 13ന്
2മണി
മുതൽ നടക്കും. സാലിം
ഫൈസി കൊളത്തൂർ, ഡോ.സുബൈർ
ഹുദവി ചേകന്നൂര് തുടങ്ങിയവർ
ക്ലാസ്സെടുക്കും. കൃത്യ
സമയത്ത് എത്തിച്ചേരണമെന്നു
കോഡിനെറ്റർ റഷീദ് കോടിയൂറ
അറിയിച്ചു.
No comments:
Post a Comment