Monday, 24 December 2012

സ്റ്റെപ് റെസിടെന്‍ഷ്യല്‌ ക്യാമ്പിനു ഉജ്വല തുടക്കം



മലപ്പുറം: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ കീഴില്‍ നടത്തപ്പെടുന്ന സ്റ്റെപ് സിവില്‍ സര്‍വീസ് ഓറിയന്റെഷന്‍ പ്രൊജക്റ്റിന്റെ മൂന്നാം റെസിടെന്‍ഷ്യല്‌ ക്യാമ്പിനു അത്താണിക്കല്‍ എം.ഐ.സി കാമ്പസില്‍ തുടക്കം കുറിച്ചു. മുഹമ്മദലി ശിഹാബ് ഐ.എ.എസ്  ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് മേഖല പ്രതിസന്ധികള്‍ നിറഞ്ഞതാണെന്നും അത് തരണം ചെയ്യാന്‍ പരിശ്രമമാണ് ഏക പോംവഴിയെന്നും, പ്രയാസകരമായി കാണാതെ പഠനത്തെ അസ്വാദകരമാക്കണമെന്നും  അദ്ദേഹം പറഞ്ഞു. ഈ മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ ചെറുപ്രായത്തില്‍ തന്നെ കൈപിടിച്ചുയര്‍ത്തി കൊണ്ട് വരുന്ന ട്രെന്‍ഡിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

യോഗത്തില്‍ ശാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. കാലികറ്റ് യൂണിവേഴ്സിറ്റി സിണ്ടികെറ്റ് മെമ്പര്‍ ടി.വി ഇബ്രാഹീം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിടണ്ട് പി.എ സലാം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.വി സുലൈമാന്‍, റഷീദ് കൊടിയൂറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ ഒഴുകൂര്‍ സ്വാഗതവും അനസ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷനുകള്‍ക്ക്  കെ.പി ആഷിഫ്‌, നവാസ് കല്‍പ്പറ്റ, റിയാസ് നരിക്കുനി, റഷീദ് ബാഖവി എടപ്പാള്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.

No comments:

Post a Comment