സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ് മലപ്പുറത്ത്
മലപ്പുറം : ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ
ട്രെന്‍ഡ് സംസ്ഥാന സമിതിക്കു കീഴില്‍ നടന്നു വരുന്ന സിവില്‍ സര്‍വീസ്
പരിശീലന പദ്ധതിയായ സ്റ്റെപിന്റെ ത്രിദിന രസിടെന്ഷ്യല്‍ ക്യാമ്പ് ഈ മാസം
24,25,26 തിയ്യതികളില്‍ മലപ്പുറം അത്താണിക്കല്‍ എം.ഐ.സി ക്യാമ്പസില്‍
വെച്ച് നടക്കും.
സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നായി 150 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍
പങ്കെടുക്കും. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ് ഉദ്ഘാടനം
ചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് പി. സേതുരാമന്‍ ഐ.പി.എസ്, കാലികറ്റ് യൂണിവേഴ്സിറ്റി
വി.സി ഡോ: എം.അബ്ദുസ്സലാം, അബ്ദുസ്സമദ് പൂകൊട്ടുര്‍, ഓണമ്പിള്ളി മുഹമ്മദ്
ഫൈസി, റഷീദ് ബാഖവി എടപ്പാള്‍, സുകുമാര്‍ കക്കാട്, എസ്.വി മുഹമ്മദലി,
സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി
സംവദിക്കും. സിവില്‍ സര്‍വീസ് പരിശീലകരായ മുഹമ്മദലി ശിഹാബ് ഐ.എ.എസ്, കെ.പി
ആഷിഫ്, വിമല്‍ തൊണ്ടയാട്, പി.കെ നിമ്ഷിദ്, നവാസ് കല്‍പ്പറ്റ, ഡി.കെ
വിജുരാജ് എന്നിവര്‍ പരിശീലനത്തിനു നേത്രത്വം നല്‍കും.
സംഘാടക സമിതി യോഗം കാലികറ്റ് യൂനിവെഴ്സിറ്റി സിണ്ടികെറ്റ് മെമ്പര്‍ ടി.വി
ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സ്റ്റെപ് കോ-ഓര്‍ഡിനേറ്റര്‍ റഷീദ് കൊടിയൂറ
അധ്യക്ഷത വഹിച്ചു.
No comments:
Post a Comment