Monday, 24 December 2012

സ്റ്റെപ് റെസിടെന്‍ഷ്യല്‌ ക്യാമ്പിനു ഉജ്വല തുടക്കം



മലപ്പുറം: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ കീഴില്‍ നടത്തപ്പെടുന്ന സ്റ്റെപ് സിവില്‍ സര്‍വീസ് ഓറിയന്റെഷന്‍ പ്രൊജക്റ്റിന്റെ മൂന്നാം റെസിടെന്‍ഷ്യല്‌ ക്യാമ്പിനു അത്താണിക്കല്‍ എം.ഐ.സി കാമ്പസില്‍ തുടക്കം കുറിച്ചു. മുഹമ്മദലി ശിഹാബ് ഐ.എ.എസ്  ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് മേഖല പ്രതിസന്ധികള്‍ നിറഞ്ഞതാണെന്നും അത് തരണം ചെയ്യാന്‍ പരിശ്രമമാണ് ഏക പോംവഴിയെന്നും, പ്രയാസകരമായി കാണാതെ പഠനത്തെ അസ്വാദകരമാക്കണമെന്നും  അദ്ദേഹം പറഞ്ഞു. ഈ മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ ചെറുപ്രായത്തില്‍ തന്നെ കൈപിടിച്ചുയര്‍ത്തി കൊണ്ട് വരുന്ന ട്രെന്‍ഡിന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

യോഗത്തില്‍ ശാഹുല്‍ ഹമീദ് മേല്‍മുറി അധ്യക്ഷത വഹിച്ചു. കാലികറ്റ് യൂണിവേഴ്സിറ്റി സിണ്ടികെറ്റ് മെമ്പര്‍ ടി.വി ഇബ്രാഹീം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിടണ്ട് പി.എ സലാം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.വി സുലൈമാന്‍, റഷീദ് കൊടിയൂറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശംസുദ്ധീന്‍ ഒഴുകൂര്‍ സ്വാഗതവും അനസ് പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷനുകള്‍ക്ക്  കെ.പി ആഷിഫ്‌, നവാസ് കല്‍പ്പറ്റ, റിയാസ് നരിക്കുനി, റഷീദ് ബാഖവി എടപ്പാള്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.

Thursday, 20 December 2012

സ്റ്റെപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്‌ മലപ്പുറത്ത്


മലപ്പുറം : ഷാര്‍ജ സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ സഹകരണത്തോടെ ട്രെന്‍ഡ് സംസ്ഥാന സമിതിക്കു കീഴില്‍ നടന്നു വരുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്റ്റെപിന്റെ ത്രിദിന രസിടെന്ഷ്യല്‍ ക്യാമ്പ്‌ ഈ മാസം 24,25,26  തിയ്യതികളില്‍ മലപ്പുറം അത്താണിക്കല്‍ എം.ഐ.സി ക്യാമ്പസില്‍ വെച്ച് നടക്കും.
സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നായി 150 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ്‌  ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് പി. സേതുരാമന്‍ ഐ.പി.എസ്, കാലികറ്റ്  യൂണിവേഴ്സിറ്റി വി.സി ഡോ: എം.അബ്ദുസ്സലാം, അബ്ദുസ്സമദ് പൂകൊട്ടുര്‍, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, റഷീദ് ബാഖവി എടപ്പാള്‍, സുകുമാര്‍ കക്കാട്, എസ്.വി മുഹമ്മദലി, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സിവില്‍ സര്‍വീസ് പരിശീലകരായ മുഹമ്മദലി ശിഹാബ് ഐ.എ.എസ്, കെ.പി ആഷിഫ്‌, വിമല്‍ തൊണ്ടയാട്, പി.കെ നിമ്ഷിദ്, നവാസ് കല്‍പ്പറ്റ, ഡി.കെ വിജുരാജ് എന്നിവര്‍ പരിശീലനത്തിനു നേത്രത്വം നല്‍കും.
സംഘാടക സമിതി യോഗം കാലികറ്റ് യൂനിവെഴ്സിറ്റി സിണ്ടികെറ്റ് മെമ്പര്‍ ടി.വി ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സ്റ്റെപ് കോ-ഓര്‍ഡിനേറ്റര്‍ റഷീദ് കൊടിയൂറ അധ്യക്ഷത വഹിച്ചു.

Friday, 14 December 2012

STEP Camp-III Programme Notice Released

Third Residential Camp for First Batch of STEP Civil Service Orientation Project will be held on December 24,25,26 at MIC Campus Athanikkal, Malappuram..
There are several informative and inspirational sessions included in 3 day camp.
Classes will be lead by experts...
All STEPpets are requested to download program notice and be ready for new experience....
Click here to download program notice

Saturday, 8 December 2012

STEP-II Aptitude Test Result Published

Result of Aptitude test of STEP(Student Talent Empowering Programe) Second Batch has been published..

GD and Interview of selected candidate will be held at Alaviyya Campus,Panniyankara on 16 December 2012 Sunday 10AM-1PM.

Contact: 9895755257

Check Result here....

Friday, 7 December 2012

MENTORS HOLD THEIR HANDS TOGETHER



Calicut: A special get together of STEP MENTORS was held here in Islamic centre on 25th November. The meeting became an inspiring and unforgettable experience for the team which comprises seven district level MENTORS and eight officials led by its state Co-ordinator.The meeting which was noted for its punctuality and maximum participation, could discuss and plan for the future programmes of STEP project. IAS faculty VIAML THONDYAD and IBAD trainer ASIF DARIMI PULIKKAL helped MENTORS in planning and preparations for the next residential camp to be held in MIC Campus in MALAPPURAM. TREND state coordinator RIYAS NARIKUNI distributed the identity cards for the mentors and officials co-ordinator RASHEED KODIYORA presided over the functions KAYYOOM KADAMBOD and JAMSHEER spoke. AYOOB WAYANAD proposed vote of thanks