സ്റ്റെപ് രണ്ടാം ബാച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആപ്ടിട്ട്യൂട് ടെസ്റ്റ് നവംബര്‍ 11നു
സ്റ്റെപ് (എസ് .കെ.എസ് .എസ് . എഫ് ട്രെന്‍ഡിന്റെ സിവില്‍ സര്‍വീസ് പ്രൊജക്റ്റ് ) രണ്ടാം ബാച്ചിന്റെ ആപ്ടിട്ട്യൂട് ടെസ്റ്റ് നവംബര്‍ 11 ഞായറാഴ്ച 9.30ന് കോഴിക്കോട് അലവിയ്യ കാമ്പസില്‍ വെച്ചു നടത്തപ്പെടും.
കേരളത്തിലെ
പത്തു ജില്ലകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 329 പ്രതിഭകള്‍
പങ്കെടുക്കും . പരീക്ഷാര്തികളെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
അഭിസംബോധനം ചെയ്യും . തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പ്രിലിമിനറി
ടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്നു കോ
ഓര്ഡിനേറ്റര്‍ റഷീദ് കൊടിയൂറ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് : ട്രെന്‍ഡ്
No comments:
Post a Comment